Malayalam lyrics
വാനമ്പാടി ആരേ തേടുന്നു നീ ഏതോ ഗാനം പോലെ വാനിൽ മായുന്നൂ കോടക്കാറ്റേ നീയെൻ കാതിൽ ചൊല്ലൂ ആരെ കാണാൻ നീയും ദൂരെ പോകുന്നു ആരോടും ചൊല്ലി നിൽക്കാനാവില്ല നമ്മൾ ആത്മാവിൽ ചൂടുമീ വിരഹം മറ്റാർക്കും പങ്കുവെയ്ക്കാനാവില്ല ഈ പ്രേമത്തിൻ നൊമ്പരം പാവം ( വാനമ്പാടി...) ഈ രാതിങ്കൾ കൈവിളക്കായെങ്കിൽ ഞാനണയാം നിന്റെയരികിൽ ഈ താരങ്ങൾ വെണ്മുത്തായ് തീർന്നെങ്കിൽ ഞാൻ ചൊരിയാം നിന്റെ ചിരിയിൽ ഓരോ മിഴിയും തോരാമുകിലായ് ഓരോ നിമിഷം ഓരോ യുഗമായ് ഇനിയും വൈകരുതേ( വാനമ്പാടി...) ഈ തൂവെട്ടം തൂവാലയായെങ്കിൽ ഞാൻ തുടക്കാം നിന്റെ മിഴികൾ ഈ മൗനങ്ങൾ സംഗീതമായെങ്കിൽ ഞാൻ മയങ്ങാം നിന്റെ മടിയിൽ ഓരോ നിശയും കണ്ണീർക്കുടമായ് ഓരോ കടവും തീരാക്കടമായ് ഇനിയും വൈകരുതേ( വാനമ്പാടി...)
Song details
Music: ഔസേപ്പച്ചൻ
Film/album: കേരളാഹൗസ് ഉടൻ വില്പനയ്ക്ക്
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: കേരളാഹൗസ് ഉടൻ വില്പനയ്ക്ക്
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി