Malayalam lyrics
വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായക കാത്തുകൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻനാമം പാവനം (വാഴ്ത്തിടുന്നിതാ...) നീല നീലവാനിലേതു കാവൽ മാടം തന്നിലോ നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ നീളെ പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ് ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻകുടം
Song video
Song details
Music: ജോൺസൺ
Film/album: സമാഗമം
- Singer: എസ് ജാനകി
- Film / album: സമാഗമം
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്