Malayalam lyrics

ഉണരുന്നൊരു ചേതന ഒടുവിൽ
ഉയരുന്നൊരു കാഹള നടുവിൽ
മുതിരുന്നൊരു മാനസമൊടുവിൽ
തെളിയുന്നൊരു നേരിതു മൊഴിയിൽ
പാതുരവഴിതൻ പാതകമൊരുനാൾ
പാരിതിലോതിവരും
അർജ്ജുനൻ സാക്ഷി
അർജ്ജുനൻ സാക്ഷി
 
അലയും മുകിലിൻ അലിയും ഹ്യദയം
ഒരുനാളുതിരും മഴതൻ കണമായ്
കണവും കണവും ചേരുന്നതുപോൽ
മനസ്സും മനസ്സും ഒരുപോൽ പറയും
ഉയിരിൻ മുറിവിൽ പൊടിയും നിണമോ
പുലരും ഒരുനാൾ നേരിൻ കതിരായ്
അതുനാൾ അതുനാൾ പോരിൻ വിധിനാൾ
അന്നകവും മുഖവും ഒരുപോൽ തെളിയും
അർജ്ജുനൻ സാക്ഷി
അർജ്ജുനൻ സാക്ഷി

Song video

Watch on YouTube

Song details

Music: ബിജിബാൽ

Film/album: അർജ്ജുനൻ സാക്ഷി