Malayalam lyrics

മണിപ്രവാളം പൊഴിയും മാണിക്യ ക്കൈവിരലിൽ
പവിത്രമോതിരം ചാർത്തി സൂര്യ ഗായത്രി
തുമ്പപ്പൂവിൽ ഉണർന്നു വാസരം ഹരിവാസരം (2)
തൻ തങ്കത്തൂവൽ കുടഞ്ഞു വിണ്ണിലും ഈ മണ്ണിലും
നിള പാടുമ്പോൾ പുലരിയതിലാടുമ്പോൾ
സൂര്യ വദനം ദീപനാളങ്ങളായ് (തുമ്പപ്പൂവിൽ...)
തൃത്താപ്പൂ നൃത്തം വെയ്ക്കും തൃത്താലക്കാവിനുള്ളിൽ
പൂക്കാ‍ലം തേവാരപ്പൂ‍ ചൂടുമ്പോൾ (2)
കുന്നത്തും കോലോത്തും കണ്ടില്ലെന്തേ
ഇല്ലത്തെ മുറ്റത്തും വന്നില്ലേന്തേ
ശീവേലിക്കല്ലിലിരിക്കും പൂവാലിപ്പൂത്തുമ്പീ
മലനാടും മറുനാടും കണികണ്ടു വന്ന തുമ്പീ (തുമ്പപ്പൂവിൽ...)
പലതുള്ളി പൂന്തേൻ മഴയും  പുലികളിയിൽ തളരും വെയിലും
മഴവില്ലും തെങ്കാറ്റും  താനാടുമ്പോൾ (2)
ഇന്നലെ നീ ഊഞ്ഞാലിൽ തൊട്ടില്ലെന്നോ
കണ്ടിട്ടും കുഞ്ഞാത്തോൽ മിണ്ടീലെന്നോ
എവിടെ നിൻ ഓടക്കുഴലും പാലാട തിരുമെയ്യും
ഉത്രാടതിരുന്നാളിൽ തുടി തുള്ളി വന്ന തുമ്പീ (തുമ്പപ്പൂവിൽ...)

Song video

Watch on YouTube

Song details

Music: ജോൺസൺ

Raaga: മലയമാരുതം

Film/album: അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്