Malayalam lyrics
തുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ വിതുമ്പും വേദനകൾ പ്രിയേ ഞാനൊപ്പിയെടുക്കാം കിലുങ്ങും പൊന്നലകൾ മിനുങ്ങും പൂമൊഴികൾ കലങ്ങും ഗദ്‌ഗദവും അഴകേ അഴകേ (തുളുമ്പും) താഴ്‌ന്നലിഞ്ഞൊഴുകും പുഴതൻ മാറിൽ ചേർന്നിറങ്ങും മഞ്ഞുപോലെ പ്രേമസഖീ നിൻ പൂമടിയിൽ പ്രിയമോടെൻ സ്വപ്‌നമുറങ്ങും പ്രാണനെ ഞാൻ തഴുകിയുറക്കും (തുളുമ്പും) മൂകമായിരിളും മനസ്സിന്നുള്ളിൽ മൺവിളക്കിൻ തിരി പോലെ പ്രേമവതീ നിൻ പൂഞ്ചൊടിയിൽ പ്രിയഭാവം കണ്ടു മയങ്ങും പ്രാണനിൽ നീ ഒഴുകിയിറങ്ങും (തുളുമ്പും)
Song video
Song details
Music: രവീന്ദ്രൻ
Raaga: ദർബാരികാനഡ
Film/album: ഇംഗ്ലീഷ് മീഡിയം
- Singer: കെ ജെ യേശുദാസ്
- Film / album: ഇംഗ്ലീഷ് മീഡിയം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി