Malayalam lyrics
തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ ഹൃദയവാതിലിൽ നീയുണർത്തിയ സ്നേഹമർമ്മരമോ മൗനനൊമ്പരമായ് തങ്കനൂപുരമോ ഒഴുകും മന്ത്രമധുമൊഴിയോ നിഴലകന്നൊരു വീഥിയിൽ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി - 2 വെയിലിൽ വാടാതെ മഴയിൽ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്നസൗധമുടഞ്ഞു പോയ് - 2 (തങ്കനൂപുരമോ) തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകൾ തനിയെ മായുകയായ് - 2 മിഴികൾ നിറയാതെ മൊഴികൾ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് - 2 (തങ്കനൂപുരമോ)
Song details
Music: ജോൺസൺ
Raaga: പഹാഡി
Film/album: തൂവൽക്കൊട്ടാരം
- Singer: കെ ജെ യേശുദാസ്
- Film / album: തൂവൽക്കൊട്ടാരം
- Composer: ജോൺസൺ
- Lyricist: സത്യൻ അന്തിക്കാട്