Malayalam lyrics
രാത് നശീലീ ഹേൻ... ആംഖോ മേം നഷാ ഹേൻ.... (2) അകലേ മിൽകേ നഷീലേ ഹോ ജായേൻ രാത് ഭർ... ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...(2) ഹിലാലിൻ കുളിരേ എന്റെ ഖൽബേ... മുത്തിൽമുത്തായ് മുംതാസ് ഞാൻ ഹിലാലിൻ കുളിരേ കന്നിനിലാവേ കണ്ണിലെഴുതാൻ മഷിയായ് ഞാൻ.... ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ... തങ്കക്കരിമ്പിന്റെ കുരുന്നുകൊമ്പേ... തിങ്കൾത്തിടമ്പിന്റെ മണിക്കൊതുമ്പേ... മഞ്ഞക്കണിക്കൊന്നക്കുരുന്നു പെണ്ണേ... നെഞ്ചത്തെന്തിനിന്നു വിരുന്നു വന്നു.. മഞ്ഞളിന്റെ മണം മനസ്സിലില്ലേ... കുഞ്ഞുമരപ്പക്ഷി മിഴിയിലില്ലേ... ഇല്ലിമുളം കുഴലേ അല്ലിമലരഴകേ.... ഇടം വലം നടന്നെന്റെ അരികേ വാ... ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ... തഞ്ചിക്കൊഞ്ചിത്തമ്മിൽ തുളുമ്പുമ്പോഴും... പഞ്ചവർണ്ണപ്പനങ്കിളി വിളിച്ചാൽ... നെഞ്ചിനുള്ളിൽ വന്നു പറന്നിറങ്ങാൻ... മഞ്ചലിന്റെ മണിയരികിലില്ലേ... തെന്നലിന്റെ തണുതണുപ്പിലില്ലേ.... ചിന്നക്കളമൊഴി ചുണ്ടിലില്ലേ.... പവനുള്ള മയിലേ മായക്കാറ്റിന്നഴകേ... ഇടംവലം നടന്നെന്റെ അരികേ വാ.... (പല്ലവി) ജഹാനരയാ ഒലീവിലയാ ഷരാവിലെ വീഞ്ഞിലെ മഞ്ഞിൻ- മുന്തിരിപ്പൂക്കളായിരമായ് പതിനായിരമാകുമ്പോൾ...
Song video
Song details
Music: മോഹൻ സിത്താര
Film/album: പായും പുലി
- Singer: കലാഭവൻ മണിസുനന്ദ
- Film / album: പായും പുലി
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി