Malayalam lyrics
തങ്കക്കിനാവിന്റെ നാട്ടുകാരി തങ്ക നിലാവിന്റെ കൂട്ടുകാരി തങ്കക്കിനാവിന്റെ നാട്ടുകാരി തങ്ക നിലാവിന്റെ കൂട്ടുകാരി എൻ കരൾ മീട്ടുന്ന പാട്ടുകാരി തങ്കം നീ വല്ലാത്ത മട്ടുകാരി എൻ കരൾ മീട്ടുന്ന പാട്ടുകാരി തങ്കം നീ വല്ലാത്ത മട്ടുകാരി തങ്കക്കിനാവിന്റെ നാട്ടുകാരി തങ്ക നിലാവിന്റെ കൂട്ടുകാരി കൺകളിൽ പൂക്കണിയാരു വെച്ചു കവിളത്തു മാരിവില്ലാരുവെച്ചൂ കൺകളിൽ പൂക്കണിയാരു വെച്ചു കവിളത്തു മാരിവില്ലാരുവെച്ചൂ ആയിരം പൂക്കൾ പിഴിഞ്ഞെടുത്താരു നിൻ മായാത്ത പുഞ്ചിരിത്തുണ്ടു തീർത്തൂ തങ്കക്കിനാവിന്റെ നാട്ടുകാരി തങ്ക നിലാവിന്റെ കൂട്ടുകാരി എൻ കരൾ മീട്ടുന്ന പാട്ടുകാരി തങ്കം നീ വല്ലാത്ത മട്ടുകാരി കാണാത്ത നേരത്തു മാനത്തെ വീണയിൽ ഗാനമായെത്തുന്നതെന്തിനാവോ കാണാത്ത നേരത്തു മാനത്തെ വീണയിൽ ഗാനമായെത്തുന്നതെന്തിനാവോ കാണുന്ന നേരത്തു കാട്ടിലെ തത്ത പോൽ നാണിച്ചു മാറുന്നതെന്തിനാവോ തങ്കക്കിനാവിന്റെ നാട്ടുകാരി തങ്ക നിലാവിന്റെ കൂട്ടുകാരി എൻ കരൾ മീട്ടുന്ന പാട്ടുകാരി തങ്കം നീ വല്ലാത്ത മട്ടുകാരി
Song video
Song details
Music: ടി.കെ കല്ല്യാണം
Film/album: ലളിതഗാനങ്ങൾ
- Singer: കെ പി ഉദയഭാനു
- Film / album: ലളിതഗാനങ്ങൾ
- Composer: ടി.കെ കല്ല്യാണം
- Lyricist: പി ഭാസ്ക്കരൻ