Malayalam lyrics
തിരുസന്നിധാനം വാഴ്ത്തുന്നു ഞങ്ങൾ പരിശുദ്ധ നാമം സ്തുതിക്കുന്നു ഞങ്ങൾ ഹാലേലൂയ..ഹാലേലൂയ [തിരുസന്നിധാനം... കണ്ണീർ നിറഞ്ഞ കൈകുമ്പിൾ നീട്ടി നിൽക്കുന്നു നിന്റെ കുരിശടിയിൽ ശാശ്വതനായ പിതാവേ ആശ്രയമെന്നെന്നും നീയേ കണ്ണീർ നിറഞ്ഞ കൈകുമ്പിൾ നീട്ടി നിൽക്കുന്നു നിന്റെ കുരിശടിയിൽ അഗതികൾക്കവലംബമേ ഓശാന ഓശാന ഓശാന [തിരുസന്നിധാനം.. ആ... ആ ... ആ... ആ മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് നന്മ നിറഞ്ഞ പ്രകാശം നേർവഴി കാട്ടേണമെന്നും മരുഭൂവിലൂടെ തുടരുന്നു യാത്ര മിശിഹാ നിറഞ്ഞ ഹൃദയവുമായ് കരുണതൻ കനിരസമേ രാജാക്കന്മാരുടെ രാജാവേ [തിരുസന്നിധാനം..
Song video
Song details
Music: രവീന്ദ്രൻ
Film/album: പാവം ഐ എ ഐവാച്ചൻ
- Singer: കെ ജെ യേശുദാസ്
- Film / album: പാവം ഐ എ ഐവാച്ചൻ
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല