Malayalam lyrics
തിങ്കളൊരു തങ്കത്താമ്പാളം യാമമൊരു യമുനാനദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികൾ ഇനിയെന്തു വേണം.... നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കുവേണ്ടി ഓ... താരഹാരം ചാർത്തിനിൽപ്പൂ ശ്യാമരാത്രി താലവൃന്ദമേന്തീ നീലാമ്പൽ... അകലെയെങ്ങോ രാക്കുയിൽപ്പാട്ടുണർന്നൂ മുളങ്കുഴലിൽ മൗനരാഗം പെയ്തലിഞ്ഞു തുളുമ്പുന്നു കാതോടു കാതോരമനുരാഗ- മന്ത്രങ്ങളായ് നിന്റെ പൊന്നോർമ്മകൾ (തിങ്കളൊരു) പടിയ്ക്കലോളം നോക്കിനോക്കി കൺ കുഴഞ്ഞൂ വരുമെന്നു ചൊന്നവൻ വന്നില്ല... കഥയറിയാതെ തോഴിമാർ കളിപറഞ്ഞു അഷ്ടമംഗല്യം മിഴികളിൽ പൂത്തുലഞ്ഞു അവനെന്തിനന്നെയാരോരുമറിയാതെ മൗനത്തിൽ മുത്തിച്ചുവപ്പിച്ചു പോയ് (തിങ്കളൊരു)
Song details
Music: രവീന്ദ്രൻ
Film/album: അയാൾ കഥയെഴുതുകയാണ്
- Singer: കെ ജെ യേശുദാസ്
- Film / album: അയാൾ കഥയെഴുതുകയാണ്
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം