Malayalam lyrics
തൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു പിച്ചകപ്പൂവാണു ഞാന്‍ (തൃച്ചേവടികളില്‍) ആരാധനവിധിയറിയാതെ ദൂരത്തെ ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു ശ്രീകോവിലറിയാതെ ദേവനെ കാണാതെ ജീവിതമിത്രനാള്‍ കഴിഞ്ഞു (തൃച്ചേവടികളില്‍) പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ പ്രഭാതപുഷ്പത്തെ വീണ്ടും കഴുകി തുടച്ചെടുത്തു കാല്‍ക്കലഭയം തന്ന കാരുണ്യപൂരമാണെന്‍ ദേവന്‍ (തൃച്ചേവടികളില്‍)
Song details
വര്‍ഷം: 1973
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: പി സുശീല
അഭിനേതാക്കള്‍: പ്രേം നസീര്‍, നന്ദിത ബോസ്, കവിയൂർ പൊന്നമ്മ
വരികൾ: സൂസി, വേണു
Album: ധര്‍മ്മയുദ്ധം
- Singer: പി സുശീല
- Film / album: ധര്‍മ്മയുദ്ധം
- Composer: ജി ദേവരാജന്‍
- Lyricist: പി ഭാസ്കരന്‍