Malayalam lyrics
തിങ്കളാഴ്ച നോമ്പുകൾ നോറ്റു തിരുവാതിര പൂവിറുത്തു (2) ഇല്ലപ്പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ ചില്ലയിൽ കെട്ടിയൊരൂഞ്ഞാലിൽ ആലോലമാടുന്നതാരോ നീയോ നീൾമിഴിയോ നീർപ്പൂവിലെ തേനൂറും കനവോ (തിങ്കളാഴ്ച നോമ്പുകൾ...) കൂവളപ്പൂ കൂന്തലിൽ തിരുകി ആവണിപ്പലകയിലിരുന്നു (2) മുഖം തെളിഞ്ഞു പൂജയ്ക്കിരിക്കുമ്പോൾ ഇടം കണ്ണു പിടയുമ്പോൾ അറിയാതെയാരെ തിരഞ്ഞു നീ അറിയാതെയാരെ തിരഞ്ഞു (തിങ്കളാഴ്ച നോമ്പുകൾ...) ജാലകത്തിൻ തിരശ്ശീല നീക്കി ആവണി തെന്നൽ പറഞ്ഞു (2) കള്ളൻ വരുന്നു ഓർത്തോർത്തിരിക്കുമ്പോൾ ഇടനെഞ്ചു കവരുന്നെൻ അറിയാത്ത ഭാവത്തിലറിഞ്ഞു ഞാൻ അറിയാതെ ധ്യാനിച്ചു പോയി (തിങ്കളാഴ്ച നോമ്പുകൾ...)
Song details
വര്‍ഷം: 1999
സംഗീതം: ബേണി ഇഗ്നേഷ്യസ്
ഗാനരചന: എസ് രമേശന് നായര്‍
ഗായകര്‍: ബിജു നാരായണന്, മായ മേനോൻ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: പ്രണയനിലാവ്
- Singer: ബിജു നാരായണന്
- Singer: മായ മേനോൻ
- Film / album: പ്രണയനിലാവ്
- Composer: ബേണി ഇഗ്നേഷ്യസ്
- Lyricist: എസ് രമേശന് നായര്‍