Malayalam lyrics

തണൽ വിരൽ തലോടിയൊന്നാകെ

അറിയാതെ വെൺതൂവലായ്

മുകിൽ പൊഴിഞ്ഞു മെയ്യിലിന്നാകെ

പനിനീർപൂവിൻ തേങ്ങലായ്

ഈ കയ്യിലിന്നെൻ്റെ നോവാകെ

നീർത്തുള്ളി നീളുന്ന കണ്ണാകെ

രാവിൻ നിലാവിൻ ഇതൾതുമ്പുപോലെ മനം

പോകും കനൽദൂരമേറി

കാണാദൂരം വെയിൽച്ചില്ല തേടി

തേങ്ങും കടൽത്തീരമേറി

തീരാനോവിൻ കടൽക്കാറ്റ് തേങ്ങി

മയങ്ങുമീ നിറങ്ങളായ് നെഞ്ചോരം കൂടുന്നിതാ

വിതുമ്പലായ് മടങ്ങുമോരോ മൗനം മൂളുന്നിതാ

ഏതോ വിരൽത്തുമ്പു മീട്ടുന്നൊരീ

മഞ്ഞിലീണം അലിഞ്ഞീടുവാൻ

തേടും നിരാചങ്ങൾ കേഴുന്നൊരീ

നേർത്തൊരീണം അലിഞ്ഞീടുവാൻ

പോകും കനൽദൂരമേറി

കാണാദൂരം വെയിൽച്ചില്ല തേടി

തേങ്ങും കടൽത്തീരമേറി

തീരാനോവിൻ കടൽക്കാറ്റ് തേങ്ങി

Song information

വര്‍ഷം: 2026

സംഗീതം: അരുണ്‍ മുരളീധരൻ

ഗാനരചന: ഉണ്ണി കാർത്തികേയൻ

ഗായകര്‍: കൃഷ്ണപ്രിയ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: വിവാ:

Explore this song