Malayalam lyrics
താമരമൊട്ടേ ചെന്താമരമൊട്ടേ താളം തുള്ളുമീ കുളിര്‍മഴയില്‍ തളിര്‍പൊട്ടിവിടരുമീ തെളിമഴയില്‍ താലോലമാട്ടുന്നതാര് നിന്നെ താലോലമാട്ടുന്നതാര് കാറ്റിന്റെ കൈകളാണോ ഒരു കള്ളന്റെ കൈകളാണോ താലോലമാട്ടുന്നതാര് എന്നെ താലോലമാട്ടുന്നതാര് കുളിരോടു കുളിരണിഞ്ഞു നെഞ്ചില്‍ മലരോടു മലര്‍ വിരിഞ്ഞു പുതുമണ്ണിന്‍ മണമൂറും പൂമഴയില്‍ പുല്‍കിയുണര്‍ത്തുന്നതാര് നിന്നെ പുല്‍കിയുണര്‍ത്തുന്നതാര് പൊന്നലച്ചാര്‍ത്തുകളോ ഒരു ചുണ്ടിന്റെ കുസൃതികളോ പൊന്നലച്ചാര്‍ത്തുകളോ ഒരു ചുണ്ടിന്റെ കുസൃതികളോ താലോലമാട്ടുന്നതാര് എന്നെ താലോലമാട്ടുന്നതാര് മുത്തോടു മുത്തുലഞ്ഞു രാഗ മുത്തങ്ങള്‍ ചേര്‍ന്നുലഞ്ഞു കെട്ടിപ്പിടിക്കുന്ന നേരമെന്നോമന ഞെട്ടിത്തരിക്കുന്നതെന്തേ വീണ്ടും ഞെട്ടിത്തരിക്കുന്നതെന്തേ ആദ്യത്തെ ലജ്ജ കൊണ്ടോ അതോ ആ കരവിദ്യകൊണ്ടോ താലോലമാട്ടുന്നതാര് എന്നെ താലോലമാട്ടുന്നതാര് (താമരമൊട്ടേ )
Song details
വര്‍ഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്, ബി വസന്ത
രാഗം: ചാരുകേശി
അഭിനേതാക്കള്‍: പ്രേം നസീര്‍, വിജയശ്രീ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: പച്ചനോട്ടുകള്‍
- Singer: കെ ജെ യേശുദാസ്
- Singer: ബി വസന്ത
- Film / album: പച്ചനോട്ടുകള്‍
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി