Malayalam lyrics
തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം കുളിരേന്തി നിൽക്കുന്ന രാവും കുടമുല്ല ചൂടും നിലാവും വീരന്നു നേദിച്ചു ഞാനെൻ വിടരുന്ന വർണ്ണക്കിനാക്കൾ തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം കടമിഴിയിൽ കവിതയുമായി ഞാനും ഒളിയുണരും ചൊടികളുമായി നീയും തരിവളകൾ കിളിമൊഴിയിൽ പാടി കവിളിണയിൽ കളഭകണം ചൂടി കളയരുതിനി സമയം തിരുമധുരം നുകരു മതിവരെ നിൻ പ്രണയം മനമലരിൽ പകരു തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം വീരന്നു നേദിച്ചു ഞാനെൻ വിടരുന്ന വർണ്ണക്കിനാക്കൾ തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം കനവുണരും നിമിഷമിതാ വന്നു കരളിതളിൽ രതിമധുരം തന്നു വിരിമാറിൽ വീണലിയാൻ ദാഹം തിരകരയിൽ പൂണലിയാൻ മോഹം കഥ പറയും മിഴിയും അഴലകലും മൊഴിയും ചൊടിമലരിൽ വിരിയും ലഹരിയിൽ വീണലിയൂ തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം കുളിരേന്തി നിൽക്കുന്ന രാവും കുടമുല്ല ചൂടും നിലാവും വീരന്നു നേദിച്ചു ഞാനെൻ വിടരുന്ന വർണ്ണക്കിനാക്കൾ തേനുള്ള പൂവിന്റെ നെഞ്ചം തേടുന്ന വണ്ടിനു മഞ്ചം
Song details
Music: ഉഷ ഖന്ന
Film/album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
- Singer: സുജാത മോഹൻ
- Film / album: പുത്തൂരം പുത്രി ഉണ്ണിയാർച്ച
- Composer: ഉഷ ഖന്ന
- Lyricist: യൂസഫലി കേച്ചേരി