Malayalam lyrics

താരം താരം തേരിൽ വന്നിറങ്ങുന്നൂ
തീരം പൊന്നാകുന്നൂ
ദൂരെ ദൂരെ മാനം കണ്ണെറിയുന്നൂ
സ്നേഹം കൈമാറുന്നൂ
കണ്ടാലോ പ്രിയം പ്രിയം
തിണ്ടാടും മനം മനം
മിണ്ടാട്ടം മണിക്കിലുക്കം
തൊട്ടാലോ ഹരം ഹരം
മൊട്ടിട്ടു സുഖം സുഖം
പട്ടോലും മിഴിത്തിളക്കം  (താരം താരം)
മേഘം മലർത്താലം നിൻ തേരിൽ ദീപജാലം
താരേ നീരാടാൻ നിന -
ക്കേതെല്ലാം ഏതെല്ലാം മാനസതീർത്ഥം
മേഘം മലർത്താലം നിൻ തേരിൽ ദീപജാലം
താരേ നീരാടാൻ നിന -
ക്കേതെല്ലാം ഏതെല്ലാം മാനസതീർത്ഥം
തുടുത്തൊരു ചെന്താമരച്ചന്തം പോലെ നീ
തഴുകും സൗന്ദര്യമേ
മനസ്സിലെ കണ്ണാടിയിൽ പൊന്നാതിരത്താരം
എന്നും നീയല്ലേ  (താരം താരം)
ലോകം ജപിക്കുന്നൂ നിൻ നാമം പ്രേമപൂർവ്വം
ഓരോ താരാട്ടും നിന -
ക്കാലോലം പനിനീരിൻ പൂമഴ മാത്രം
ആഹാ ... 
ലോകം ജപിക്കുന്നൂ നിൻ നാമം പ്രേമപൂർവ്വം
ഓരോ താരാട്ടും നിന -
ക്കാലോലം പനിനീരിൻ പൂമഴ മാത്രം
നിനക്കൊരു പൂച്ചെണ്ടുമായ് നിൽപ്പാണല്ലോ ലോകം
നിശയുടെ സംഗീതമേ
എനിക്കെന്നുമാരാധിക്കാൻ കൈവന്നല്ലോ താനേ
ദേവീ നിൻ രൂപം   (താരം താരം)

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം