Malayalam lyrics
താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവ് വിണ്ണില്‍ നിന്നു നേരും നന്മകള്‍ ദേവഗായകന്മാര്‍ അനുരാഗവീണ മീട്ടി അരുളും ഭാവുകം ധന്യമീ വേളയില്‍ താരകങ്ങള്‍ താഴെ വന്നു പാടും മംഗളം ലാലാല്ലാ പുതുവെണ്ണിലാവ് വിണ്ണില്‍ നിന്നു നേരും നന്മകള്‍ നാളെ നിങ്ങള്‍ മധുമാസരാവിന്‍ ചന്ദനമഴയുടെ മഞ്ജുള മര്‍മ്മരമായി മാറണം (2) ഇതിലേ ഒഴുകും കരുണാലോലമായി പുഴയഴകായി നിറഞ്ഞു നില്‍ക്കണം ഹൃദയം മഞ്ഞു പോല്‍ ആര്‍ദ്രമാകണം സ്വരം താരകങ്ങള്‍ താഴെ വന്നു പാടും മംഗളം പുതുവെണ്ണിലാവ് വിണ്ണില്‍ നിന്നു നേരും നന്മകള്‍ പൂത്തു നില്‍ക്കും പുലര്‍വേള പോലെ ജീവിതവല്ലരി മധുരമനോഹരമായി വിടരണം (2) തണലായി വാഴണം പ്രിയമായി മൊഴിയണം തലമുറയായി പടര്‍ന്നു പൂക്കണം തമ്മില്‍ പൂവു പോല്‍ സൗമ്യമാകണം മനം താരകങ്ങള്‍ താഴെ വന്നു പാടും മംഗളം ലാല്ലാലാ പുതുവെണ്ണിലാവ് വിണ്ണില്‍ നിന്നു നേരും നന്മകള്‍ ദേവഗായകന്മാര്‍ അനുരാഗവീണ മീട്ടി അരുളും ഭാവുകം ധന്യമീ വേളയില്‍ താരകങ്ങള്‍ താഴെ വന്നു പാടും മംഗളം ലാല്ലാലാ പുതുവെണ്ണിലാവ് വിണ്ണില്‍ നിന്നു നേരും നന്മകള്‍
Song details
Music: ജോൺസൺ
Film/album: ഇതാ ഒരു സ്നേഹഗാഥ
- Singer: കെ ജെ യേശുദാസ്
- Film / album: ഇതാ ഒരു സ്നേഹഗാഥ
- Composer: ജോൺസൺ
- Lyricist: കൈതപ്രം