Malayalam lyrics
മൂത്തോർ വാക്കും മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധിർക്കും മ്.. താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് ആ..ആഹാ താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് മൂത്തോർ വാക്കും മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധിർക്കും കടുമധുരപ്പൈങ്കിളി വാക്കോ പിന്നെപ്പിന്നെ മധിർത്തു മടുക്കും താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് (മൂത്തോർ വാക്കും...) ഇല്ലത്തെ മുറ്റത്തും തൃത്താപ്പൂവുണ്ട് മാടത്തെ കുപ്പേലും തൃത്താപ്പൂവുണ്ട് പൂവട്ടക നടയ്ക്കു വെച്ചാൽ അമ്പാത്തെ തേവർക്ക് ആ പൂവും ഈ പൂവും തൃത്താപ്പൂവാണേ ആ പൂവും ഈ പൂവും ഇതു തൃത്താപ്പൂവാണേ തകൃതികൃതക താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് (മൂത്തോർ വാക്കും...) കോലോത്തെ ചെണ്ടയ്ക്കും താരിത്താളം തിറയുറയും തുടികൾക്കും താരിത്താളം ഒന്നല്ലോ ചെണ്ടയ്ക്കും തിറയുറയും തുടികൾക്കും കുഴിതാളം തട്ടുമ്പം താളത്താരി കുഴിതാളം തട്ടുമ്പം തൃത്താളത്താരി തകൃതകൃത താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് (മൂത്തോർ വാക്കും...) താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് താരിത്തം താരിത്തം തെയ് തകൃതികൃതക താരിത്തം താരിത്തം തെയ് (താരിത്തം താരിത്തം...)
Song video
Song details
Music: സുനിൽ ഭാസ്കർ
Film/album: ദി ഓണറബിൾ പങ്കുണ്ണി നായർ
- Singer: കെ ജെ യേശുദാസ്
- Film / album: ദി ഓണറബിൾ പങ്കുണ്ണി നായർ
- Composer: സുനിൽ ഭാസ്കർ
- Lyricist: കൈതപ്രം