Malayalam lyrics
താമരക്കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം രാഗസുധാരസ സംഗീതസരസ്സിൽ സാരസ്വലമുകുളങ്ങൾ വിരിയുമ്പോൾ സ്വർണ്ണത്താമരക്കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം നൂപുരം ചാർത്തിയ മഴവില്ല് പോലെ ചാമരം വീശുന്ന കുളിർക്കാറ്റ് പോലെ ചാരുത വന്നുനിന്നാറാടുമെന്റെ നാട് ഭൂമിയിലെ സ്വർഗ്ഗം പാലൊളിത്തിര വന്നുനിന്നു തൃക്കാഴ്ച നൽകുന്ന ഭൂമിയിലെ സ്വർഗ്ഗം ഭൂമിയിലെ സ്വർഗ്ഗം താമരക്കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം സാഗരം നീർത്തിയ നിറസന്ധ്യപോലെ പൂവനം നീട്ടിയ മലർവീണ മീട്ടി ഓർമ്മകൾ വന്നുനിന്നാറാടുമെന്റെ നാട് ഭൂമിയിലെ സ്വർഗ്ഗം പൗർണ്ണമിത്തിരി വെച്ചു നൃത്തനൃത്യങ്ങൾ ചെയ്യുന്ന ഭൂമിയിലെ സ്വർഗ്ഗം ഭൂമിയിലെ സ്വർഗ്ഗം താമരക്കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം രാഗസുധാരസ സംഗീതസരസ്സിൽ സാരസ്വലമുകുളങ്ങൾ വിരിയുമ്പോൾ സരിമപനി രിമപനിധസ രിസനിധപമഗരിസ പമഗരിസ രിമപധസ പധസ സരിമഗരിസനി മപപപ മപപപ മപധസരിസസരിസസസ മഗരിസ രിസ നിധമപപധ പമഗരിസാ സനിധ സസ രിഗമ രിമപനിധ താമരക്കുടന്നയിൽ ഹരിചന്ദനം ആവണിക്കുയിലിന്റെ സ്വരവന്ദനം
Song video
Song details
Music: എൻ പി പ്രഭാകരൻ
Film/album: അനുയാത്ര
- Singer: ഉണ്ണി മേനോൻ
- Film / album: അനുയാത്ര
- Composer: എൻ പി പ്രഭാകരൻ
- Lyricist: പി കെ ഗോപി