Malayalam lyrics

ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം

അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്ക് തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കൈയ്യിലെടുക്കേണം

വീണുയർന്നു വളരണം കണ്ണുരണ്ടും തെളിയണം
പൂവിരിഞ്ഞവഴികളിൽ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കണം, നല്ലവനാകേണം
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
 
നീ മറന്നു പോകിലും ഏറെ ദൂരെയാകിലും
എന്റെയുള്ളിനുള്ളിൽ നീ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടുചിരിച്ചു നീ നീണാൾ‌വാഴേണം
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്ക് തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കൈയ്യിലെടുക്കേണം
ആരീരം രാരീരം രാരാരോ ആരീ രാരീ രാരാരോ

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: വാത്സല്യം