Malayalam lyrics
ആ...ആ..ആ...ആാ ശ്യാമ മോഹിനീ പ്രേമയാമിനി ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ജീവനായകാ മധുമാസരാവിൻ കുളിരല ചൂടാൻ എന്നെയും കൊണ്ടു പോകൂ ശ്യാമമോഹിനീ ആ..ആ...ആ... കണ്ണാ കരളിലൊരു മോഹം മണിമുരളിയൂതുന്ന ചുണ്ടിലെ ഗാനമാകാൻ രാധേ ഈ ഗന്ധർവയാമം മൃദുലയവികാരങ്ങൾ പൊതിയുന്ന രാഗോത്സവം അനുരാഗ മന്ത്രം ആയി അണയൂ നീ ദേവാ ദശപുഷ്പം ചൂടി വരുമോ രതിസാഗരം നീ തരുമോ രാധേ.... ധിരനനനന ധിരനാന ധിരനാ ദേവഗായകാ ജീവനായകാ.. മൃദുലേ മദനശരം ഏൽക്കും മണിമാറിൽ അമരുന്ന മോഹങ്ങൾ എനിക്കേകുമോ പ്രിയനേ പ്രണയമഴ പെയ്തു പ്രമദവന പുളിനങ്ങൾ നിറയുന്ന പ്രേമോത്സവം ശൃംഗാര ചന്ദ്രികയല്ലേ സുര സുന്ദരി അല്ലേ നീ പ്രാണന്റെ പ്രിയതമൻ അല്ലേ എൻ മന്മഥൻ അല്ലേ നീ ദേവാ ആ..ആ..ആ..ആ.. ശ്യാമ മോഹിനീ ആ...ആ...പ്രേമയാമിനി ആ..ആ.. ഋതുമതിപൂവിൻ സിരകളിലൂറും മധുകണം നീ തരുമോ ദേവഗായകാ ഓ....
Song video
Song details
Music: എം ജയചന്ദ്രൻ
Raaga: മാണ്ട്
Film/album: അത്ഭുതദ്വീപ്
- Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര
- Film / album: അത്ഭുതദ്വീപ്
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം