Malayalam lyrics
സ്വർഗ്ഗസാഗരത്തിൽ നീരാടിവരും സ്വപ്നമരാളങ്ങളേ നിങ്ങൾ നിത്യ വസന്ത പൂവാടിയിലെൻ ഇഷ്ടദേവനെ കണ്ടോ കണ്ടോ (സ്വർഗ്ഗസാഗരത്തിൽ...) മായാമധുര മനോഹരമാകും മാലിനീ തീരത്ത് നാനാവർണ്ണവിഭൂഷിതനാമെൻ മാനസചോരനിരിപ്പൂ പോവുകയില്ലേ തവ സന്നിധിയിൽ ദൂതുമായി മല്പ്രിയ തോഴീ തോഴീ (സ്വർഗ്ഗസാഗരത്തിൽ...) ദുഃഖശ്രുതികളിൽ ഉലയുകയല്ലോ തപ്തമാം ഹൃദയ വിപഞ്ചി സപ്തസ്വരലയ താളമൊഴുക്കിയതൊക്കെയും നിൻ സ്മൃതി ലഹരി എത്തുകയില്ലേ ഹംസരഥത്തിൽ കൃഷ്ണനായ് മൽ പ്രിയ ദേവാ ദേവാ (സ്വർഗ്ഗസാഗരത്തിൽ...)
Song information
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ഗാനരചന: പി കെ ഗോപി
ഗായകര്‍: കെ എസ് ചിത്ര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ജിജാ സുബ്രമണ്യന്‍
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങൾ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങൾ
- Composer: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
- Lyricist: പി കെ ഗോപി