Malayalam lyrics
സ്വരങ്ങൾ സപ്തസ്വരങ്ങൾ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ സ്വരസുന്ദരിമാരെ നിങ്ങളുറങ്ങും സോപാനമല്ലോ സ്വർഗ്ഗം സ്വർണ്ണരഥത്തിൽ നിങ്ങളയയ്ക്കും സ്വപ്നങ്ങളല്ലോ കാലം (സ്വരങ്ങൾ...) ശംഖൊലി ഉണരുമീ മാനസക്ഷേത്രത്തിൽ സംഗീതപൂജ തുടങ്ങീ സർഗ്ഗ സംഗീതപൂജ തുടങ്ങീ (2) പ്രണവം ചൊല്ലും ചുണ്ടുകളാൽ ഞാൻ (2) പ്രഭാതഗീതികൾ പാടീ ഞാൻ പാടീ.. (സ്വരങ്ങൾ...) മാധവമണഞ്ഞൊരീ മലർവനിയിൽ മധുമഞ്ജരികൾ വിടർന്നു മാനസ മധുമഞ്ജരികൾ വിടർന്നു പുളകം പൂക്കും പൂവുടലോടെ (2) ത്രികാലപൂജയ്ക്കൊരുങ്ങീ ഞാൻ ഒരുങ്ങീ (സ്വരങ്ങൾ..)
Song details
സംഗീതം: എം ജി രാധാകൃഷ്ണന്
ഗാനരചന: മഹാദേവൻ തമ്പി
ഗായകര്‍: സുജാത മോഹന്‍
വര്‍ഗ്ഗീകരണം: റേഡിയോ
വരികൾ: ജിജാ സുബ്രമണ്യന്‍, സി റ്റി ബിജു
Album: ആകാശവാണി ലളിതഗാനങ്ങള്‍
- Singer: സുജാത മോഹന്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്
- Lyricist: മഹാദേവൻ തമ്പി