Malayalam lyrics
സ്വപ്നസുന്ദരീ നീയൊരിക്കലെന്‍ സ്വപ്നശയ്യാതലങ്ങളില്‍ വാസനപ്പൂക്കള്‍ വര്‍ണ്ണപുഷ്പങ്ങള്‍ വാരിവാരിച്ചൊരിഞ്ഞുപോയ് ദേവദൂതികേ നീ നടന്നുപോം ആ വഴിവക്കില്‍ നിന്നൂ ഞാന്‍ ദേവാദാരുവിന്‍ ചോട്ടില്‍ നിന്നൊരു പ്രേമസംഗീതം കേട്ടു ഞാന്‍ രാജഹംസമേ നീയൊരിക്കലെന്‍ രാഗവൃന്ദാവനികയില്‍ വെണ്ണിലാവുപോല്‍ വന്നുദിച്ചൊരു പൊന്‍കിനാവുപോല്‍ മാഞ്ഞുപോയ് മഞ്ഞലകളില്‍ അമ്പിളി പോലെ മന്ത്രകോടിയണിഞ്ഞു നീ ആശതന്‍ ചക്രവാള സീമയില്‍ ഹാ സഖീ വന്നു നില്‍ക്കയോ?
Song details
വർഷം: 1968
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആഭേരി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: മധു, അംബിക
വരികൾ: ശ്രീദേവി
Album: അദ്ധ്യാപിക
- Film / album: അദ്ധ്യാപിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഓ എൻ വി കുറുപ്പ്