Malayalam lyrics
സ്വർണ്ണച്ചേല ഞൊറിഞ്ഞുനിന്ന കാറ്റേ നിൻ വർണ്ണക്കുടയിലൊളിച്ചുനിന്നതാരാ സ്വപ്നം നിന്നിലെറിഞ്ഞുതന്നിടാനായ് നവരത്നം ചൂടിയൊരുങ്ങി വന്ന ഞാനാ (സ്വർണ്ണച്ചേല...) ചിരിയുതിരും മഞ്ചാടിപ്പൂവേ ചാഞ്ചാടും ശിങ്കാരിപ്പെണ്ണേ നീയെന്റെ ഹൃദയത്തിലെന്നേ മുളംകൂടുവെച്ചു നീയെന്റെ മാത്രം എന്നും പറഞ്ഞു രസിച്ചു ഈ സ്വപ്നം പൂവണിഞ്ഞെങ്കിൽ നാമൊന്നായ് മാറിയെങ്കിൽ ഓ..ഈ സ്വപ്നം പൂവണിഞ്ഞെങ്കിൽ നാമൊന്നായ് മാറിയെങ്കിൽ (സ്വർണ്ണച്ചേല...) കളിചിരിയിൽ നാമൊന്നായ് ആടും കാറ്റോടും തീരത്തെ സന്ധ്യേ ആനന്ദം ഒരുനാളിൽ ദുഖം തരും ചൊല്ലിയതാരോ ഈ നല്ലകാലം എന്നും നിലനിന്നിടുമെങ്കിൽ ഈ ജന്മം ധന്യമായേനേ സായൂജ്യം നേടിയേനേ ഓ..ഈ ജന്മം ധന്യമായേനേ സായൂജ്യം നേടിയേനേ (സ്വർണ്ണച്ചേല...)
Song details
Music: നിസരി ഉമ്മർ
Film/album: മാണിക്യക്കൂടാരം
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: മാണിക്യക്കൂടാരം
- Composer: നിസരി ഉമ്മർ
- Lyricist: ചിറ്റൂർ ഗോപി