Malayalam lyrics

സ്വർഗ്ഗം നമ്മുടെ കൈയ്യിൽ തന്നൊരു മുത്താണല്ലോ ജീവിതം

അതു മറ്റുള്ളോർക്കായ് എറിഞ്ഞുടയ്ക്കും വിഡ്ഡികളാവരുതേ നമ്മൾ

വലിയോന്മാരെ വളർത്താൻ  നമ്മൾ വഴിയിൽ രക്തം ചിന്തരുതേ

അവരുടെ ബലിയാടുകളായ് തെരുവിൽ അറവിനു നിന്നു കൊടുക്കരുതേ

നേരില്ലാത്തൊരു വരവും വേണ്ടാ  വേണ്ടാ വേണ്ടാ രാഷ്ട്രീയം  (സ്വർഗ്ഗം...)
അവരുടെ മക്കൾ സുരക്ഷിതരാണവർ ഇന്നും ബുദ്ധി മിടുക്കന്മാർ

നമ്മളെയങ്കക്കോഴികളാക്കി കൊന്നു മുടിക്കും നേതാക്കൾ

എന്തിനുവേണ്ടീട്ടാർക്കായ് നമ്മൾ സ്വന്തം ജന്മം കളയുന്നു

കളയിക്കുന്നവർ നേടുന്നൂ അവർ കാര്യം കണ്ടു സുഖിക്കുന്നു

വേണം പോലും രാഷ്ട്രീയം അതിലൂടവർ മാളിക പണിയുമ്പോൾ

വേണ്ടെന്നോതാൻ അവകാശികൾ നാം വെറുതേ ചത്തു മലക്കുന്നു  (സ്വർഗ്ഗം...)

നൊന്തു വളർത്തീടുമച്ഛനുമമ്മയും എന്തിനു വേണ്ടി സഹിക്കുന്നു

നമ്മുടെ വീടിനു താങ്ങായ്   തണലായ് നമ്മുടെ മക്കൾ വളരേണം

അറിവീലാ നാം പ്രായപ്പിഴയാൽ അവരുടെ വേർപ്പിൻ മാഹാത്മ്യം

അവിവേകത്താൽ അറിയുന്നില്ല നെടുവീർപ്പിന്റെ കൊടുങ്കാറ്റും

വഴിയിൽ കുറുനരി ഓരിയിടുന്നത്  ചെവിയോർക്കാൻ നാം നിൽക്കരുതേ

പഠനം പഠനം നമ്മുടെ ലക്ഷ്യം പരിപാവനമീ ദിവസങ്ങൾ  (സ്വർഗ്ഗം...)

Song video

Watch on YouTube

Song details

Music: സുരേഷ് പീറ്റേഴ്സ്

Film/album: മഴത്തുള്ളിക്കിലുക്കം