Malayalam lyrics

സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ (സ്വർഗ്ഗം)
ചൈത്രാഭിലാഷങ്ങൾ ഇതൾ വിടർത്തും 
ശിശിരം വന്നതിൻ തളിരടർത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ  (സ്വർഗ്ഗം)
സ്വപ്നത്തിൻ താഴികക്കുടമുയരും
കദനത്തിൻ തേങ്ങലിൽ അതു തകരും
മോഹത്തിൻ കടലും നീ തന്നെ
ദാഹത്തിൻ മരുവും നീ തന്നെ
ലോകമേ നീ തന്നെ (സ്വർഗ്ഗം)

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: സാക്ഷ്യം