Malayalam lyrics
സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസകായ് ..(2) ( സൂര്യാംശുവോരോ ) ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ കൂടെ ഈ വഴി മാധവം വന്നൂ പാൽക്കതിർ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിർത്തു ഇണ പൈങ്കിളിക്കുള്ളം കുളിർത്തു മാമ്പൂ മണക്കും വെയിലിൽ മോഹം മാണിക്യ കണികളായീ ..(2) ( സൂര്യാംശുവോരോ ) തനനാന നനനാനാ .. ആതിരാ കാറ്റിന്റെ ചുണ്ടിൽ മൃദുസ്മിതം ശാലീനഭാവം രചിച്ചു കാവ്യ ശാലീനഭാവം രചിച്ചു ഇന്നീ പകൽപക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു ഉള്ളിൽ ഓരോ കിനാവും തളിർത്തു സോപാന ദീപം തെളിയുന്ന ദിക്കിൽ സൌഭാഗ്യ താരോദയം ..(2) ( സൂര്യാംശുവോരോ )
Song video
Song details
Music: ജോൺസൺ
Film/album: പക്ഷേ
- Singer: കെ ജെ യേശുദാസ്ഗംഗ
- Film / album: പക്ഷേ
- Composer: ജോൺസൺ
- Lyricist: കെ ജയകുമാർ