Malayalam lyrics
സുപ്രഭാതമായീ സുമകന്യകേ സുഷുപ്തിയില്‍ നിന്നുണരൂ സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ സുധാമയി നീയുണരൂ...... സുപ്രഭാതമായീ ... പുല്‍ക്കൊടിത്തുമ്പില്‍ പൂവിട്ടുനില്‍ക്കും പുലരിച്ചെപ്പിലെ മണിരത്നമേ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നില്‍ക്കൂ പുണരും കതിരിനു പുളകം പകരും പുണ്യതുഷാരമേ മിന്നി നില്‍ക്കൂ (സുപ്രഭാതമായീ സുമകന്യകേ) അംബരചിത്രം പ്രതിഫലിപ്പിക്കും അംബുജവാപിതന്‍ അന്തരംഗം ഇന്ദീവരമേ നീമാറിലണിയൂ ഈയുന്മാദത്തിന്‍ ഹര്‍ഷലഹരി സുപ്രഭാതമായീ സുമകന്യകേ സുഷുപ്തിയില്‍ നിന്നുണരൂ സ്വര്‍ണരംഗമണിദീപമുയര്‍ന്നൂ സുധാമയി നീയുണരൂ...... സുപ്രഭാതമായീ ...
Song details
വർഷം: 1973
സംഗീതം: ജി ദേവരാജൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി മാധുരി
രാഗം: രേവഗുപ്തി
വിശദവിവരങ്ങൾ: ദേവിപിള്ള
Album: പ്രേതങ്ങളുടെ താഴ്‌വര
- Film / album: പ്രേതങ്ങളുടെ താഴ്‌വര
- Composer: ജി ദേവരാജൻ
- Lyricist: ശ്രീകുമാരൻ തമ്പി