Malayalam lyrics
സുഖമോ സുഖമോ പ്രിയനേ നീ പറയൂ വിജനമേതോ വഴിയിലായ് ഞാൻ വിരഹം വിതുമ്പും.. കരളിൽ നിൻ സ്മൃതിപാടി പുലർക്കാലം അകലേ സുഖമോ സുഖമോ പ്രിയനേ നീ പറയൂ..... ഓർമ്മ നീട്ടും മൺവിളക്കും വീണുടഞ്ഞു ആർദ്രമാകും മനമറിയാതെ നീയകന്നു അകലെയെന്നാലും കാണുമോ... നീറും ഹൃദയം തഴുകുമോ... മറന്നുവോ നീ മറന്നുവോ... കനവിൻ കാണാചിറകിൽ... വരുമോ.. സുഖമോ സുഖമോ പ്രിയനേ നീ പറയൂ.... വർണ്ണമോലും പൊൻവസന്തം പോയ് മറഞ്ഞു പോയ നാളിൻ മധുപകരാതെ നീ മറഞ്ഞു ഇനിയൊരു ജന്മം നൽകുമോ.. സ്നേഹം പകരാൻ കഴിയുമോ.. അറിയുമോ നീ അറിയുമോ അഴകിൻ അലയായ് അരികിൽ... വരുമോ സുഖമോ സുഖമോ പ്രിയനേ നീ പറയൂ..! വിജനമേതോ വഴിയിലായ് ഞാൻ വിരഹം വിതുമ്പും.. കരളിൽ നിൻ സ്മൃതിപാടി പുലർക്കാലം അകലേ അകലേ അകലേ..... അകലേ
Song video
Song details
Music: വിജേഷ് ഗോപാൽ
Film/album: അറബിപ്പൊന്ന്
- Singer: ഡോ രശ്മി മധു
- Film / album: അറബിപ്പൊന്ന്
- Composer: വിജേഷ് ഗോപാൽ
- Lyricist: വിജയ് നായരമ്പലം