Malayalam lyrics

സുഖം തന്നെയോ നിനക്കു സുഖം തന്നെയോ
സ്വപ്നസഖീ സുഖം തന്നെയോ
ചുണ്ടില് കാൺമത് പുഞ്ചിരിയോ നിന്റെ
നെഞ്ചിലെ ശോകത്തിൻ തീപ്പൊരിയോ
നിന്നെ വിലക്കെടുത്ത ധന്യ ധനികൻ തീർത്ത
സ്വർണ്ണ പ ഞ്ചരത്തിലെ രാക്കുയിലെ
ഇന്നു നാം തമ്മിൽ തമ്മിൽ അന്യരാണെങ്കിലും
ഒന്നു ഞാൻ രഹസ്യമായ് ചോദിക്കുന്നു
സുഖം തന്നെയോ നിനക്കു സുഖം തന്നെയോ
മറ്റാരും കേൾക്കാത്ത ഗദ്ഗദത്താലെ
മത്സഖീ രഹസ്യമായ് ചോദിക്കുന്നു

Song details

സംഗീതം: ജോസ്

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: കെ പി ഉദയഭാനു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍