Malayalam lyrics
സുഗന്ധം പൊന്നോണമലരിൽ നിന്നോ മനസ്വിനീ നിന്റെ മനസ്സിൽനിന്നോ (ഈ സുഗന്ധം..) കുളിർ ചിന്തി തഴുകുവതിലയോ എന്നെ കുളിർ ചിന്തി തഴുകുവതിലയോ എന്നെ ഇളകും വക്ഷോജത്തളിരോ (സുഗന്ധം..) എനിക്കു നീയഭയം നിനക്കു ഞാനഭയം ഈ മുഗ്ദ്ധസംഗമം മഹിതം മഹിതം ഒരു ചുംബനത്താൽ ഒരു ജന്മത്തിൻ കവിത രചിക്കും പ്രണയം പുണരൂ എന്നെ പുണരൂ ഈ പുഴയുടെ പാട്ടിൽ ഓണനിലാവിൽ ലയിക്കാം എല്ലാം മറക്കാം (സുഗന്ധം..) കരയുന്നിതെങ്ങോ വിരഹി രാപ്പാടി ആ രാഗം പകർത്തേണ്ട നമ്മൾ ഒരുമിച്ചു ചിരിക്കാം ഇണ പിരിയാതെ തുടരാം വീണ്ടും യാത്ര അകലേ അങ്ങകലേ ആ കമ്രനക്ഷത്രം പുതുവഴി കാട്ടുവാൻ വിളിപ്പൂ നമ്മെ വിളിപ്പൂ (സുഗന്ധം..)
Song details
Music: ശ്രീകുമാരൻ തമ്പി
Film/album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Singer: കെ ജെ യേശുദാസ്
- Film / album: പൂവണി-ഓണപ്പാട്ടുകൾ (മാഗ്നാ സൗണ്ട് )
- Composer: ശ്രീകുമാരൻ തമ്പി
- Lyricist: ശ്രീകുമാരൻ തമ്പി