Malayalam lyrics
സുഭഗേ സുഭഗേ നാമിരുവരുമീ സുരഭി സരസ്സിൽ വിരിഞ്ഞൂ ഉഷസ്സോ നീയോ ഉദയേന്ദുകലയോ ഒരു ചുംബനത്തിൽ പൊതിഞ്ഞൂ അന്നെന്നെ ഒരു ചുംബനത്തിൽ പൊതിഞ്ഞൂ (സുഭഗേ..) ആ നിമിഷം മുതലെന്റെ വികാരങ്ങൾ ആപാദ മധുരങ്ങളായി അവയുടെ പുളകോൽഗമങ്ങളിലായിരം അരവിന്ദ മുകുളങ്ങൾ വിടർന്നൂ (സുഭഗേ...) ആ മുഹൂർത്തം മുതലെന്നിലെ മൗനങ്ങൾ ആലാപനീയങ്ങളായി അവയുടെ സ്വരസംഗമങ്ങളിലായിരം ആനന്ദ ഭൈരവികൾ നിറഞ്ഞൂ (സുഭഗേ..)
Song video
Song details
Music: ജി ദേവരാജൻ
Film/album: എന്റെ പൊന്നുതമ്പുരാൻ
- Singer: കെ ജെ യേശുദാസ്
- Film / album: എന്റെ പൊന്നുതമ്പുരാൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ