Malayalam lyrics
സരസ്വതീ മനോഹരീ പ്രിയരാഗസന്ദായിനീ എന്നാത്മനന്ദനം നിന്റെ കേളീവനം നിന്റെ മന്ദഹാസം നിർവൃതിദായകം (സരസ്വതീ....) താവകസൗന്ദര്യ ലഹരിയിലുണർന്നു കാളിദാസഹൃദയം നിന്നെ പ്രദക്ഷിണം ചെയ്യുന്നു നിത്യവും ഏകാന്തസൂര്യബിംബം (സരസ്വതീ...) തവപദകമലപരാഗമഴയായ് അമൃതവർഷിണി രാഗം നിന്റെ കരാംഗുലീ ലാളനയാൽ ദേവീ വീണകൾ ശ്രുതിലയമാർന്നു (സരസ്വതീ...)
Song details
Music: വി ദക്ഷിണാമൂർത്തി
Film/album: നദി
- Singer: കെ ജെ യേശുദാസ്
- Film / album: നദി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: കൈതപ്രം