Malayalam lyrics
ശൃംഗാരയമുനാ പുളിനം കാനനം വാസന്തസദനം ഗീതാഗോവിന്ദ സംഗീതലയനം രാധാമാധവ നടനം രാധാമാധവ നടനം (ശൃംഗാര...) ഗോപികമാരീ വൃന്ദാവനിയൊരു കേളീമണ്ഡപമാക്കി മാമ്പൂമുകുള ശരങ്ങളുമേന്തി മന്മഥനും വരവായി രാധേ..മാരോത്സവം കൊടിയേറി (ശൃംഗാര...) ഓരോ പദമാടുമ്പോൾ നിന്നുടൽ ഓളം ഞൊറിയുകയായി സ്വേദകണങ്ങൾ ചോലകളായി സാദമലിയുകയായി രാധേ..സായൂജ്യമടയുകയായി (ശൃംഗാര...)
Song video
Song details
Music: പരപ്പ ഉണ്ണികൃഷ്ണൻ
Film/album: അളകനന്ദ
- Singer: പി ജയചന്ദ്രൻ
- Film / album: അളകനന്ദ
- Composer: പരപ്പ ഉണ്ണികൃഷ്ണൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ