Malayalam lyrics
ശ്രീരാഗം പാടും വീണേ ശൃംഗാരം കൊഞ്ചി വാ മാലേയം മാറിൽ ചാർത്തി മാമ്പൂവും ചൂടി വാ (ശ്രീരാഗം...) എള്ളോളം പൊന്നും പൂവും നിറനാഴീം കൊണ്ടു വാ ശീറോതിക്കല്ലും നേടി തിരിയേഴും കൊണ്ടു വാ (ശ്രീരാഗം...) പവിഴമണി പാടം തേടും ചെറിയ കുറുവാൽ കിളി ഇതിലെയൊരു തേരിൽ വരുമോ ഇനിയും നിന്റെ മാബലി ഏലേലോ പൂപ്പട കൊയ്യുന്നേരം ചാരേ വാ ചാരേ വാ(2) ചെമ്മാനം മേയും കൂരയിൽ ചേക്കേറി പോയി പൂവന്തി അമ്മാനം ചായും ഊയലിൽ ആടാടി പോയേ അമ്പിളി അരിയെ നിറചാന്തും ചാർത്തി അരികെ വരും ആവണി ചുവടു വച്ചൊന്നാടാൻ വായോ കളികൾ പല കുമ്മികൾ കഞ്ചാതി ചിങ്കാരം ചൊല്ലാൻ വായോ കണ്ണാളേ കുമ്പാളേ പൂമാനം മേലേ കാവിലായ് പൂരം കഴിഞ്ഞാൽ മാംഗല്യം ഓലോലം ഓലപ്പന്തലിൽ ഓണം പുലർന്നാൽ മാംഗല്യം (ശ്രീരാഗം...)
Song details
Music: കൈതപ്രം
Film/album: 96ലെ ഓണപ്പാട്ടുകൾ
- Singer: സുജാത മോഹൻ
- Film / album: 96ലെ ഓണപ്പാട്ടുകൾ
- Composer: കൈതപ്രം
- Lyricist: കൈതപ്രം