Malayalam lyrics
ആ..ആ...ആ..ആ ശ്രീല വസന്തം പീലിയുഴിഞ്ഞു മഥുരയിൽ പൌർണ്ണമിയായി (2) ഗോപീ ഹൃദയം തരളിതമായി മാധവ സംഗമമായി രാധാമാധവ സംഗമമായി (ശ്രീലവസന്തം.....) നിൻ നീലക്കണ്ണിൽ നാണം മഷിയെഴുതും യാമം യാമം ഈ മായക്കണ്ണൻ നീയാം മധു നുകരും നേരം നേരം ആകാശകടമ്പിൽ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലെ നീരോളം പരപ്പിൽ തെളിയുമൊരു രാതിങ്കൾ തിടമ്പും ശ്രുതി മുറുകും അമൃത സംഗീത ലയവുമൊന്നാവും അതീയ രാസോത്സവം (2) കൃഷ്ണാ നീ വേഗനേ ബാറോ (2) ഈ സന്ധ്യാരാഗംകാറ്റിൻ ചിറകണിയും യാമം യാമം ഈ വെണ്ണക്കണ്ണൻ നിന്നിൽ വീണലിയും നേരം നേരം നിൻ പാട്ടിൻ സ്വരങ്ങൾ മനസ്സിലൊരു തേൻ വണ്ടായി പറന്നും പ്രണയലയ സിന്ദൂരം മുകർന്നും മുരളികയിൽ ആനന്ദം തിരഞ്ഞും രസഭരിത സുഗന്ധ സമ്മോഹ വസന്തമാകന്ദ മരന്ദ മാരോത്സവം (ശ്രീല..)
Song video
Song details
Music: രവീന്ദ്രൻ
Raaga: യമുനകല്യാണി
Film/album: നന്ദനം
- Singer: കെ ജെ യേശുദാസ്
- Film / album: നന്ദനം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി