Malayalam lyrics
സോപാനസംഗീതലഹരിയില്‍ മുഴുകും ഗോപുര തിരുനടയില്‍ (2) അഗ്രേപശ്യാമി ചൊടികളിലുണരും ഒരര്‍ച്ചനാപുഷ്പമായ് നില്‍പവളേ നിന്റെ കേശാദിപാദ മനോഹരരൂപം കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു (സോപാന...) ആരുടെ നിഴലായ് കൂടെ വരാന്‍ ആരുടെ മുരളികയാവാന്‍ (2) ആരുടെ മാറിലെ മാലേയക്കുളിരാവാന്‍ നിന്‍ തിരുമോഹം മോഹം (സോപാന....) മഞ്ജുളാലിന്‍ കൊമ്പില്‍ കിളികള്‍ മംഗളമൊഴികള്‍ പാടീ (2) ധീരസമീരേ യമുനാ തീരേ ആരോ പാടുവതാരോ ദൂരെ (സോപാന...) -----------------------------------------------------------------
Song details
Music: മോഹൻ സിത്താര
Film/album: ഒരു കടങ്കഥ പോലെ
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു കടങ്കഥ പോലെ
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്