Malayalam lyrics

അനാഥമാം നോവേ ആനന്ദമേ
അനന്തമായ് പായും അൻപേ
തമ്മിൽ നീറി നാം നീറ്റലായി നാം
പോകാത്ത യാത്ര നാം എങ്ങുമെത്താ റോഡു നാം
സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ
ഈ രാവിനായ് മാത്രമായ് നിശാഗന്ധി പൂവിട്ടപോൽ
നാളേയ്ക്കു കേൾക്കാൻ വെറും വിഷാദങ്ങൾ പാടുന്നപോൽ
ഈ വിജനതതൻ റോഡാകെയും ചിന്നുന്നു രാത്താരകൾ
സൂര്യനിൽ വീണെന്നും ചാവുന്നീ പാതിരാ
ഈ സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ
സ്നേഹദ്വീപിലെ പേക്കിനാ റാന്തലിലീയൽ നാം
നൂഹിൻ പേടകം ഏറിടാ പ്രാവുകൾ ... നാമേ

Song details

Music: ഗോവിന്ദ് വസന്ത

Film/album: ലിറ്റിൽ മിസ്സ് റാവുത്തർ

Song video

Watch on YouTube