Malayalam lyrics

സ്മരണകൾ കാടായ് ഇലയിളകുമ്പോൾ
അത് കാറ്റല തൻ കഥ പറയലാവാം
പ്രണയഗതമാവാം
സ്മരണകൾ കാറ്റായ് കതകു തുറക്കേ
അത് നിൻ കഥയായ് പകലുമിറയിൽ ഞാൻ
പ്രണയ ദലമീ ഞാൻ
നിഗൂഢമായ വനം വളർത്ത പൂവ് നീ
സ്‌മൃതി ഋതു ഏറി വന്നുവോ
വിദൂര സൂര്യൻ നിൻ സമീപമെത്തിയോ
സ്‌മൃതിയതിലൂയലാടി ഞാൻ
ഒരു വേള ഓർമ്മകൾ പുലർ കാല സ്വപ്നമായിടാം
പുലർ കാല സ്വപ്നവും ചിര കാല സത്യമായ് വരാം
പ്രണയം മാത്രമാണ് സകലം
തപം പിളർന്നെഴും അപൂർവ ശലഭമേ
മലരതിലൊന്നിരിക്കുമോ ആ.. ആ..                അഗാധ നിദ്ര തൻ കിടാവിവന്റെ പൊൻ ചിറകിതളായ് മാറുമോ                                          കൊടു നോവിനോർമ്മ പോൽ പുതു പൂവിടർന്ന പാടിവൾ                                                                      പുതു പൂവിടർന്നതിൽ പടരും പരാഗമായ് ഞാൻ പ്രണയം പൂത്ത വിപിനം നമ്മൾ                (സ്മരണകൾ കാടായ് )

Song details

Music: സച്ചിൻ ബാലു

Film/album: ഭൂമിയിലെ മനോഹര സ്വകാര്യം

Song video

Watch on YouTube