Malayalam lyrics

ശിവം ശിവദ ഗണനായക വരമുണരും 
അനഘ മന്ത്രം 
ശിവം അമല ഹിമ ഗംഗയിലലയിളകും 
സുകൃത വാക്യം 
ഉമയും ഹരനും പ്രകൃതീ  ലയമായ് 
നടമാടും താളം 
യാഗ-ഹവന-ധൂമ- ശൈല-നീലിമയിൽ 
വ്രതഭരിത ഹൃദയങ്ങളിൽ ...
ശിവം ശിവദ.....
പർവതനാഥൻ  ശിവസവിധെ
പാർവതി അരുളിയ വചനവുമായ്  (2)
തനയനാറുമുഖൻ ജ്ഞാനപ്പഴം തേടി 
അഖില ലോകമിതിലലയുമ്പോൾ (2)
ഗജമുഖൻ ശിവനെ വലതുവച്ചളവിലെങ്ങോ 
അശരീരിയുണ്ടായ പോൽ
ശിവം ശിവദ.....
സാഗരമേഴും ഗിരിനിരയും 
ശാസ്ത്രപുരാണം ജ്യോതിഷവും ആ ആ (2)
താണ്ടിവന്നു തിരുപഴനിയാണ്ടിയവൻ 
പരമശിവസവിധമണയുമ്പോൾ (2)
അഖിലജീവകലയവിടെയെന്നറിയുമറിവായ്‌  
അശരീരിയുണ്ടായിപോൽ

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Raaga: കല്യാണിപന്തുവരാളി

Film/album: പൈതൃകം