Malayalam lyrics
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ നിഴലേ ഞാൻ നിന്നെ പിൻതുടരുമ്പോൾ നീങ്ങുകയാണോ നീ അകലേ നീങ്ങുകയാണോ നീ അഴലേ നിന്നിൽ നിന്നകലുമ്പോളെല്ലാം അടുക്കുകയാണോ നീ എന്നിലേ- ക്കടുക്കുകയാണോ നീ ഓ... സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ മാനസം ചുംബിച്ച മന്ദാരവല്ലിയിൽ മിഴിനീർ മുകുളങ്ങളോ അതോ കവിയും കദനങ്ങളോ ആട്ടവിളക്കിന്റെ ഇടറുന്ന നാളത്തിൽ നടനെന്നും ഒരു പാവയോ -വിധി ചലിപ്പിക്കും വെറും പാവയോ ഓ... സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ അതോ രാവിന്റെ മാറിലടിഞ്ഞോ നിൻ പൂങ്കവിളും നനഞ്ഞോ സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ നീ പകലിനെ കൈവെടിഞ്ഞോ
Song video
Song details
Music: മോഹൻ സിത്താര
Raaga: നഠഭൈരവി
Film/album: ദീപസ്തംഭം മഹാശ്ചര്യം
- Singer: കെ ജെ യേശുദാസ്
- Film / album: ദീപസ്തംഭം മഹാശ്ചര്യം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി