Malayalam lyrics
സിന്ദൂര സന്ധ്യക്ക് മൗനം മന്ദാര കാടിന് മൗനം എന്തു പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം ...(സിന്ദൂര.. ) മുത്തു വിരിക്കും പുഴയുടെ തീരം കെട്ടിപുണരും ലതയുടെ നാണം (മുത്തു..) എത്ര കണ്ടാലും മതിയാവില്ല ഞാനെന്നില്‍ വരക്കുമീ മോഹന രൂപം (സിന്ദൂര.. ) മെല്ലെ തുടിക്കും ഇണയുടെ ഉള്ളില്‍ ഒന്നിച്ചുണരും നിറങ്ങള്‍ കണ്ടു (മെല്ലെ..) എന്നുമൊന്നാകാന്‍ അറിയാതിങ്ങനെ നിന്നെ വിളിക്കുമെന്‍ തീരാത്ത മോഹം (സിന്ദൂര.. )
Song details
വര്‍ഷം: 1979
സംഗീതം: രവീന്ദ്രൻ
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങള്‍: Adarsh K R
Album: ചൂള
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: ചൂള
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചല്‍ ഖാദര്‍