Malayalam lyrics
സീമന്തയാമിനിയില്‍ അഴകിന്റെ താഴ്വരയില് (2) ഒരു കൂട് കിളിക്കൂട് എന്റെ മഴമുകിലണിക്കൂട് തിരി കൊളുത്താന്‍ സൂര്യദേവന് പടി കടന്നാല്‍ വെണ്ണിലാവു് ഇതു സ്നേഹരാജധാനി പോലെ (സീമന്തയാമിനിയില്‍... ) ഓരോ മോഹവും തുയിലുണരും കളിചിരിമലര്ക്കുടം നിറനിറയും ഓരോകാലവും മലരണിയും മണിച്ചിത്രക്കനവിലെ വരതെളിയും വരകളിലേഴു നിറമൊഴുകും നിറങ്ങളിലേഴു നിലഉയരും മൃദുലേയെൻ പ്രേമശാരികേ പോരൂ (സീമന്തയാമിനിയില്‍... ) പാടാനാവണിപ്പടിയൂഞ്ഞാല് പടികളിലാനന്ദമണിത്തിടമ്പ് കാണാനായിരം കളിയരങ്ങ് അരങ്ങത്തു് കിലുകിലേ വളകിലുക്കം മഴവില്ലിന് തമ്പുരുവില്‍ ശ്രുതിയുണരും പല്ലവിയായ് മൃദുലേയെന്നാത്മഗായികേ പോരൂ (സീമന്തയാമിനിയില്‍... )
Song video
Song details
Music: മോഹൻ സിത്താര
Film/album: കളിവീട്
- Singer: കെ ജെ യേശുദാസ്
- Film / album: കളിവീട്
- Composer: മോഹൻ സിത്താര
- Lyricist: എസ് രമേശൻ നായർ