Malayalam lyrics
ശൃംഖലകൾ എത്ര ശൃംഖലകൾ ചിന്തകൾക്കെന്നും ബന്ധനങ്ങൾ സാന്ത്വനമേ നിത്യ സാന്ത്വനമേ നിൻ മണ്ഡലങ്ങൾ സ്വപ്നദർശനങ്ങൾ (ശൃംഖലകൾ..) മുകളിൽ പുകയും ആകാശം താഴെ വിഷമയഭൂമി ഇടയിൽ നീങ്ങും നിഴലുകൾ ചൈതന്യമില്ലാത്ത രൂപങ്ങൾ ചുറ്റും വർണ്ണങ്ങൾ വറ്റിയ മലരുകൾ എവിടെയോ ശാരദഹരിതം എവിടെ എവിടെ (ശൃംഖലകൾ..) ഇവിടെയൊഴുകും മോഹങ്ങൾ ഇവിടെ യാന്ത്രിക ബന്ധങ്ങൾ എവിറ്റെ എവിടെ മോചനം സിദ്ധാർത്ഥൻ തേടിയ വഴിയല്ല ആദ്ധ്യാത്മികാന്തിക വഴിയല്ല എവിടെയോ ശാരദഹരിതം എവിടെ എവിടെ (ശൃംഖലകൾ..)
Song details
വര്‍ഷം: 1983
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പൂവച്ചല്‍ ഖാദര്‍
ഗായകര്‍: കെ ജെ യേശുദാസ്
വരികൾ: ജിജാ സുബ്രമണ്യന്‍, സൂസി
Album: അസ്തി
- Singer: കെ ജെ യേശുദാസ്
- Film / album: അസ്തി
- Composer: ജി ദേവരാജന്‍
- Lyricist: പൂവച്ചല്‍ ഖാദര്‍