Malayalam lyrics
ശാരദേന്ദു മയൂഖമാലകൾ പൂ ചൊരിഞ്ഞൊരീ സന്ധ്യയിൽ ഗാനമാധുരി തൂകി വന്നൂ ശാരികേ എൻ മുന്നിൽ നീ (ശാരദേന്ദു മയൂഖമാലകൾ) നിന്റെ ഗാന സരോവരങ്ങളിൽ ഹംസമായി നടന്നു ഞാൻ (നിന്റെ) നിന്റെ സപ്തസ്വര സുധാരസം ആചമിച്ചു വളർന്നു ഞാൻ നിന്റെ മോഹനരാഗ തല്ലജ സൂനമായ് വിടരുന്നു ഞാൻ (2) (ശാരദേന്ദു മയൂഖമാലകൾ) നിന്റെ മോതിര വിരലിൽ അലയും താളമായി മയങ്ങി ഞാൻ (നിന്റെ) നിന്റെ വീണയിൽ അലിയും ഏതോ രാഗമായി ഉറങ്ങി ഞാൻ നിന്റെ ലാളനമേറ്റ തംബുരു നാദമായ് ഉണരുന്നു ഞാൻ (2) ശാരദേന്ദു മയൂഖമാലകൾ പൂ ചൊരിഞ്ഞൊരീ സന്ധ്യയിൽ ഗാനമാധുരി തൂകി വന്നൂ ശാരികേ എൻ മുന്നിൽ നീ (ശാരദേന്ദു മയൂഖമാലകൾ)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: കെ ജെ യേശുദാസ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: രാജഗോപാല്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ബിച്ചു തിരുമല