Malayalam lyrics

സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ നിൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
കാത്തു കാത്തു കാത്തു നിന്നെ 
രാക്കിനാവിൻ കൂട്ടിനുള്ളിൽ
നീലമേഘ തൂവലായി ഞാനും
നോവുമേഴുജന്മമായലഞ്ഞ 
മൗനരാഗമെന്റെ 
നെഞ്ചിലൂർന്ന സ്വപ്നമായി നീയും
മിഴിയിൽ മൊഴിയിൽ 
പൊഴിയും മധുകണം
മലരിൽ മധുരം തിരയുകയായ്
വിലോലമായ് തേടുന്നിതാ
നിശീഥിനീ യാമങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നോക്കി നോക്കി
നോക്കി നിന്നു
നീ മറന്ന നാളിലന്നു
നീറണിഞ്ഞ പൊൻ കിനാവുമായി
മേഘദൂതുമായി നിന്റെ
കാതിൽ മൂളും പാട്ടിലേതു
കാറ്റു വന്നു തേൻ
ചൊരിഞ്ഞു നിന്നു..
ഉയിരിൻ ചിറകിൽ
അലയും ശിശിരമായ്
ഇനിയീ നിമിഷം അലിയുകയായ്
ഹിന്ദോളമായ് പാടാമിനീ
ഈ യാമിനീ തീരങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
ഉം ഉം ഉം ഉം..
സാവരിയാ എൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ 
ഉം... ഉം... ഉം...
ഉം...ഉം...ഉം...
 
ഈ ഗാനസാഹിത്യം/ലിറിക്ക് ലഭ്യമാക്കി ഈ വിവരത്തെ പൂർണ്ണമാക്കിയ ഇതിന്റെ സൃഷ്ടാക്കളായ പ്രദീപ് ടോം/ ധന്യ പ്രദീപ് ടോം എന്നിവർക്ക് കടപ്പാടും നന്ദിയും.

Song details

Music: പ്രദീപ് ടോം

Film/album: ഗാർഡിയൻ

Song video

Watch on YouTube