Malayalam lyrics

ശാരദചന്ദ്രികയോടെ ശ്രീ കാർത്തിക രാത്രിയണഞ്ഞൂ (2)

യമുനേ പ്രിയ സഖിയെങ്ങു പോയി

ഇനിയും പരിഭവമെന്തേ (ശാരദ...)
രാധാമാനസ മുരളികയില്ലാതെ

രാസമുഹൂർത്തമുണ്ടോ

യദുനന്ദന കേളിയുണ്ടോ (2)

യാദവഹൃദയ വിപഞ്ചിക തൻ

ശ്രുതി മാധുരിയുണ്ടോ

വ്രീളാലോലയാം വാസന്തമുണ്ടോ

സോമലതാഗൃഹമുണ്ടോ (ശാരദ..)

ഗോപ വധു ഹൃദയാഞ്ജലിയില്ലാതെ രമ്യ

വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2)

ശ്യാമമനോരഥമേകിയ കോകില കാ‍കളിയുണ്ടോ

നീഹാരാർദ്രമാം തീരങ്ങളുണ്ടോ

ദ്വാപര വൈഭവമുണ്ടോ (ശാരദ...)

-----------------------------------------------------------------------

Song video

Watch on YouTube

Song details

Music: ജോൺസൺ

Raaga: കാപി

Film/album: അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്