Malayalam lyrics
സങ്കല്പമണ്ഠപത്തില്‍ രംഗപൂജാനൃത്തമാടാന്‍ എന്‍കിനാക്കളെന്നുമെന്നും ഒരുങ്ങിയെത്തുന്നൂ- ഒരുങ്ങിയെത്തുന്നൂ... (സങ്കല്പമണ്ഠപത്തില്‍) മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ കന്യകമാര്‍ താലവുമായ് ഒരുങ്ങിയെത്തുന്നൂ യവനിക ഉയരാതെ കരഘോഷം കേള്‍ക്കാതെ കവിളത്തു കണ്ണീരുമായ് തിരിച്ചു പോകുന്നൂ (സങ്കല്പമണ്ഠപത്തില്‍) എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍ സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു എന്റെ സ്വന്തം മനസ്സിലെ ഇന്ദ്രധനുസ്സെടുത്തു ഞാന്‍ സുന്ദരമാം ചിത്രജാലം എഴുതിവെയ്ക്കുന്നു എന്റെ ചിത്രമന്ദിരത്തിന്‍ എണ്ണമറ്റ ചുമരുകളോ കണ്ണീരിന്‍ പേമഴയില്‍ കുതിര്‍ന്നു വീഴുന്നു (സങ്കല്പമണ്ഠപത്തില്‍)
Song details
വര്‍ഷം: 1973
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: പി ജയചന്ദ്രൻ
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
അഭിനേതാക്കള്‍: പ്രേം നസീര്‍
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: കല്യാണി
Album: ധര്‍മ്മയുദ്ധം
- Singer: പി ജയചന്ദ്രൻ
- Film / album: ധര്‍മ്മയുദ്ധം
- Composer: ജി ദേവരാജന്‍
- Lyricist: പി ഭാസ്കരന്‍