Malayalam lyrics
സാലഭംജികേ.. ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി ചഞ്ചല ഛായാചിത്രമായി ചമഞ്ഞുവരൂ സുലക്ഷണ നീ ചമഞ്ഞുവരൂ ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടി തൊട്ടു തൊട്ടില്ലെന്ന മട്ടിലാവിരലൊന്നു മുട്ടീ മൊട്ടിട്ടുവോ അനുരാഗം മിഥുനങ്ങളായ് മകരമഞ്ഞിന്റെ മറവിലും മലയിലും സുരതലയതാളമറിയുന്നുവോ ? ചന്ദനഗന്ധം ചാര്‍ത്തി.. ഹര്‍ഷപുളകിതയായി വര്‍ഷപ്രവാഹം ഒരു പ്രണയമായ് പ്രാണനില്‍ ലയിച്ചുവോ ? നിറമുന്തിരിത്തുണ്ടുകള്‍ തുടുത്തുവോ ? വിറയാര്‍ന്നു നിന്നുവോ യൌവ്വനം ? ചന്ദനഗന്ധം ചാര്‍ത്തി , ചമതവര്‍ണ്ണ ചേല ചുറ്റി ചഞ്ചല ഛായാചിത്രമായി ചമഞ്ഞുവരൂ സുലക്ഷണ നീ ചമഞ്ഞുവരൂ
Song details
വർഷം: 2011
സംഗീതം: രമേഷ് നാരായൺ
ഗാനരചന: ചന്ദ്രൻ നായർ
ഗായകർ: രമേഷ് നാരായൺ
രാഗം: ശുദ്ധധന്യാസി
ഹിന്ദുസ്ഥാനി രാഗം: മധുരഞ്ജനി
അഭിനേതാക്കൾ: സന്തോഷ് ശിവൻ, കാർത്തിക (രാധ)
വിശദവിവരങ്ങൾ: സംശയാലു
വിഡിയോ: അജയ് മേനോൻ
Album: മകരമഞ്ഞ്
- Film / album: മകരമഞ്ഞ്
- Composer: രമേഷ് നാരായൺ
- Lyricist: ചന്ദ്രൻ നായർ